Wednesday, December 29, 2010

മഹീന്ദ്രയുടെ പുതിയ എസ് യുവി

മഹിന്ദ്ര ആന്ഡ് മഹീന്ദ്ര പുതിയ എസ്.യുവിയുമായി രംഗത്തെത്തന്നു. എപ്പോള്‍ എന്ന് എന്നൊന്നും ചോദിക്കരുത്. അതെല്ലാം രഹസ്യമാണ്. ഇന്ത്യയില്‍ പുതിയൊരു വാഹന സങ്കല്‍പവുമായി തേരോട്ടം നടത്തിക്കൊണ്ടിരിക്കുന്ന മഹീന്ദ്ര ഇപ്പോള്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് ടാറ്റ ആര്യയോടു് ടയോട്ട ഫോര്ച്ച്യൂണറിനോടും ഏറ്റുമുട്ടാനാണ്. രണ്ടു തരം എന്ജിനുകളുമായാണ് ഇത് രംഗത്തെത്തുക എന്നാണ് വാഹന ലോകത്തുനിന്ന് മനസ്സിലാക്കാനാവുന്നത്. മഹീന്ദ്രയുടെ പയറ്റിത്തെളിഞ്ഞ എം ഹാവ്ക്ക് എന്‍ജിനും വര്‍ഷങ്ങള്‍ക്കു മുന്പ് മെഴ്സിഡീസ് ബെന്സ് അവരുടെ എം ക്ളാസില്‍ ഉപയോഗിച്ചിരുന്ന തരത്തിലുള്ള എന്‍ജിനും പ്രതീക്ഷിക്കാം. 2.2 CRDe diesel engine ഉം,കൊറിയന്‍ വാഹന നിര്മ്മാതാക്കളായ Ssangyong Rexton ന്‍റെ 5-cylinder, 2.7 liter എന്‍ജിനുമായിരിക്കും ഉണ്ടാവുക. ഈ എന്‍ജിന്‍ ആദ്യകാല മെഴ്സിഡീസ് ബെന്‍സ് എം ക്ളാസില്‍ ഉപയോഗിച്ചിരുന്ന അതേ തരത്തിലുള്ളതാണ്.






ഫോട്ടോ കടപ്പാട് ഇന്ത്യന്‍ കാര്‍സ് ബൈക്ക്സ്. ഇന്, മഹീന്ദ്ര പ്ളാനെറ്റ്.ബ്ളോഗ്സ്പോട്ട്(യഥാര്‍ത്ഥ മഹീന്ദ്രയുമായി ഒരു ബന്ധവുമില്ല)








മാരുതി സ്വിഫ്റ്റ് ന്യൂ

പുതിയ സ്വിഫ്റ്റുമായി മാരുതി വരുന്നു.........
സ്വിഫ്റ്റ് പ്രേമികള്‍ക്കു നെഞ്ചില്‍ കുളിരു കോരിയിട്ട് ഒരു വാര്‍ത്തകൂടി........മാരുതി സുസുക്കി അവരുടെ സ്വിഫ്റ്റിന്‍റെ പുതിയ മോഡലുമായി ഇന്ത്യയിലേക്കു വരുന്നു. ഇതിന്‍റെ ആഗോള ലോഞ്ചിംഗിനോടനുബന്ധിച്ച് ഇന്ത്യയിലും പുതിയ സ്വിഫ്റ്റ് അവതരിപ്പിച്ചേക്കും. കൂടുതല്‍ ബൂട്ട് സ്പേസും ഇന്‍റീരിയര്‍ സ്പേസുമുള്ള സ്വിഫ്റ്റാണ് പുറത്തിറക്കുന്നതെന്നറിയുന്നു.
ഫോട്ടോ കടപ്പാട് ഇവോ ഓട്ടോ മാഗസിന്‍, യുകെ.






മാരുതി സ്വിഫ്റ്റ് ന്യൂ